.

Friday, 11 November 2011

Amme Ennaksharam Lyrics




Amme Ennaksharam Lyrics
JITHU BHAI ENNA CHOCOLATE BHAI


അമ്മയെന്നക്ഷരം
അമ്മയെന്നക്ഷരം ആദ്യം പഠിപ്പിച്ച
അമ്മയെ ഞാൻ മറക്കില്ല
താരാട്ട് പാടിയ സാന്ത്വനമേകിയ
അമ്മയെ ഞാൻ മറക്കില്ല
വാത്സല്യമൂർത്തിയായി സ്നേഹം വിളമ്പിയ
അമ്മയെ ഞാൻ മറക്കില്ല
കാരുണ്യനിധിയായി അമ്മിഞ്ഞയൂട്ടിയ
അമ്മയെ ഞാൻ മറക്കില്ല
എന്നുണ്ണി പൊന്നുണ്ണി കണ്ണനുണ്ണി
രാരീരോ വാവാവോ ചാഞ്ഞുറങ്ങ്
എന്നുണ്ണി പൊന്നുണ്ണി കണ്ണനുണ്ണി
രാരീരോ വാവാവോ ചാഞ്ഞുറങ്ങ്
അമ്മയെന്നക്ഷരം ആദ്യം പഠിപ്പിച്ച
അമ്മയെ ഞാൻ മറക്കില്ല
താരാട്ട് പാടിയ സാന്ത്വനമേകിയ
അമ്മയെ ഞാൻ മറക്കില്ല
വേർപ്പെട്ടു പോയാലും വേരറ്റു പോയാലും
മായാതെ നിൽക്കുന്നു പൊക്കിൾക്കൊടിബന്ധം
ദൂരേക്ക് പോയാലും ചാരമായി തീർന്നാലും
മായാതെ നിൽക്കുന്നു പൊക്കിൾക്കൊടിബന്ധം
വേദനകൾ മായിച്ച പുഞ്ചിരിയും
സ്വപ്നങ്ങളിൽ തീർത്ത തൊട്ടിലിലും
മായാതെ നിൽക്കുന്നു നിന്നോർമ്മകൾ
അമ്മയെന്നക്ഷരം ആദ്യം പഠിപ്പിച്ച
അമ്മയെ ഞാൻ മറക്കില്ല
താരാട്ട് പാടിയ സാന്ത്വനമേകിയ
അമ്മയെ ഞാൻ മറക്കില്ല
എന്നുണ്ണി പൊന്നുണ്ണി കണ്ണനുണ്ണി
രാരീരോ വാവാവോ ചാഞ്ഞുറങ്ങ്
എന്നുണ്ണി പൊന്നുണ്ണി കണ്ണനുണ്ണി
രാരീരോ വാവാവോ ചാഞ്ഞുറങ്ങ്
സ്വർഗ്ഗത്തിൽ പോയാലും ശൂന്യമായി തീർന്നാലും
മായാതെ നിൽക്കുന്നു താരാട്ടിന്നീണം
ചേതനയറ്റാലും മണ്ണായി തീർന്നാലും
മായാതെ നിൽക്കുന്നു താരാട്ടിന്നീണം
ഓർമ്മകൾ ശ്വാസമായി കൂടെ വന്നു
താരുണ്യം പ്രാണനായി കൂടെ നിന്നു
മായാതെ നിൽക്കുന്നു നിന്നോർമ്മകൾ
അമ്മയെന്നക്ഷരം ആദ്യം പഠിപ്പിച്ച
അമ്മയെ ഞാൻ മറക്കില്ല
താരാട്ട് പാടിയ സാന്ത്വനമേകിയ
അമ്മയെ ഞാൻ മറക്കില്ല
വാത്സല്യമൂർത്തിയായി സ്നേഹം വിളമ്പിയ
അമ്മയെ ഞാൻ മറക്കില്ല
കാരുണ്യനിധിയായി അമ്മിഞ്ഞയൂട്ടിയ
അമ്മയെ ഞാൻ മറക്കില്ല
എന്നുണ്ണി പൊന്നുണ്ണി കണ്ണനുണ്ണി
രാരീരോ വാവാവോ ചാഞ്ഞുറങ്ങ്
എന്നുണ്ണി പൊന്നുണ്ണി കണ്ണനുണ്ണി
രാരീരോ വാവാവോ ചാഞ്ഞുറങ്ങ്

0 comments:

Post a Comment