നികേഷ് കുമാറിനെ സന്തോഷ് പണ്ഡിറ്റ് മലര്‍ത്തിയടിച്ചു കൃഷ്ണനും രാധയുമെന്ന ഒറ്റ സിനിമ മലയാള സിനിമയെയും ശൈലികളെയും നോക്കി പല്ലിളിക്കുകയാണ്. ആ സിനിമയുമായി ബന്ധപ്പെട്ട് ക്യാമറയും പോസ്റ്ററൊട്ടിക്കലുമൊഴികെ ബാക്കിയെല്ലാം ചെയ്ത സന്തോഷ് പണ്ഡിറ്റെന്ന കോഴിക്കോടുകാരന്‍ ഇന്ന് എല്ലാ ചാനല്‍ ഇന്റര്‍വ്യൂകളിലും പത്ര അഭിമുഖങ്ങളിലും വിലപിടിച്ച താരം. ഈ സന്തോഷ് പണ്ഡിറ്റ് ഏറ്റവും ഒടുവില്‍ വലച്ചത് മലയാള ചാനലിലെ ക്ഷുഭിത യൗവനവും ചാനല്‍ സിംഹവുമായ നികേഷ് കുമാറിനെ. പ്രശസ്ത രാഷ്ട്രീയക്കാരേയും സിനിമാ നടന്മാരേയും മറ്റ് പ്രമുഖ വ്യക്തികളെയും ഇന്റര്‍വ്യൂകളിലൂടെയും മറ്റും വെള്ളം കുടിപ്പിച്ച് ഏറെ പരിചയമുള്ള നികേഷിന് ഉരുളക്കുപ്പേരിപോലുള്ള മറുപടികള്‍ നല്‍കി നാണം കെടുത്തി സന്തോഷ്.
0 comments:
Post a Comment